പുതിയ അടുക്കളയുടെയും കമ്പ്യൂട്ടർ ലാബിന്റെയും നിർമ്മാണം
കൊല്ലാട് ഗവ.എൽ .പി.സ്കൂളിൽ പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയിൽ കമ്പ്യൂട്ടർ ലാബിന്റെയും പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ ചുമതലയിൽ പുതിയ അടുക്കളയും (പാചകപ്പുര) നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി.
ഈ കാണുന്നത് ലാബിനുള്ള അടിത്തറയാണ്
അടുക്കളയുടെ പണി തുടങ്ങിയപ്പോൾ
ഇപ്പോൾ ഈ താല്ക്കാലിക അടുക്കളയാണ് ആശ്രയം.
ഇതോടൊപ്പം തന്നെ സ്കൂൾ മുറ്റത്ത് വാഹനമെത്തുന്നതിനായി പുതിയ വഴിയും ഗ്രാമ പഞ്ചായത്തിന്റെ ചുമതലയിൽ നിർമ്മിച്ചു.
ഇതാണ് പുതിയ വഴി
ഇതിനായി മുൻകയ്യെടുത്തു പ്രയത്നിച്ച ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി.ഗിരിജ തുളസീധരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റന്ദിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.ജോർജ്ജുകുട്ടി എന്നിവരോടുള്ള നന്ദി രേഖപ്പെടുത്തുന്നു.







